hsh

ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പണികഴിപ്പിക്കുന്ന വസഥം വൃദ്ധജന പരിപാലന കേന്ദ്രത്തിന് രമേശ് ചെന്നിത്തല എം.എൽ.എ ശിലപാകി. 14 മുറികളും 36 കിടക്കകളും ഉള്ള ലിഫ്റ്റ് സൗകര്യത്തോടുകൂടിയ ഇരുനില കെട്ടിടം പണി തുടങ്ങി പത്തുമാസത്തിനകം പൂർത്തീകരിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനോടനുബന്ധിച്ചുള്ള യോഗവും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സാന്ത്വനം പ്രസിഡന്റ് ജോൺ തോമസ് അദ്ധ്യക്ഷനായി. സാന്ത്വനം സെക്രട്ടറി പ്രൊഫ.ആർ.അജിത് സ്വാഗതം പറഞ്ഞു. ചേപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ എം.കെ.വേണുകുമാർ, പള്ളിപ്പാട് ഗ്രാമ പഞ്ചായത് പ്രസിഡന്റ് രഞ്ജിനി.ആർ, ജില്ലാ പഞ്ചായത്തംഗം എ.ശോഭ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തം എം.ശിവപ്രസാദ്, ഡോ. ശ്രീനിവാസ് ഗോപാൽ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ.വിശ്വപ്രസാദ്, കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മണിലേഖ, സനിൽകുമാർ, ജാസ്മിൻ, ഷൈനി, ഷാജി കെ.ഡേവിഡ്, കരുതൽ കേന്ദ്രസർക്കാർ സ്റ്റാൻഡിംഗ് കൗൺസിൽ അംഗം അഡ്വ.ശ്രീകുമാർ, കെ.പി.ദേവദാസ് , ഡോ.സൽമാൻ, ഡോ.ബി.എസ്.ഗംഗ, മുഹമ്മദ് ഷമീർ ഗാന്ധി ഭവൻ, രഘു കളത്തിൽ, എൻ.കരുണാകരൻ എന്നിവർ സംസാരിച്ചു.