മങ്കാംകുഴി: ഇറവങ്കര തടത്തിൽ യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നിർദ്ധനാരായ 32 വീടുകളിലേക്ക് 20 കൂട്ടം പലവ്യഞ്ജനങ്ങളും പച്ചക്കറിയും ഉൾപ്പെടെയുള്ള ഓണക്കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം സുരേഷ് നന്ദനം നിർവ്വഹിച്ചു. യുവജന കൂട്ടായ്മ രക്ഷാധികാരി അനിൽ തടത്തിൽ,​ പ്രസിഡന്റ് രഞ്ജിത്ത്,വൈസ് പ്രസിഡന്റ് വിഷ്ണു.ജി, സെക്രട്ടറി സുബാഷ് താഴ്ച്ചപ്പറമ്പിൽ, ജോ.സെക്രട്ടറി സുരേഷ് തടത്തിൽ, എബി,​ നിതിഷ്, സുബാഷ്, ശരത്ത്, അജിത്ത്, ശംഭു, രഞ്ജിത്ത്, മനു ഫിലിപ്പ്, മഹേഷ്, ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.