മാന്നാർ: കുട്ടംപേരൂർ 3571-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബ സംഗമവും അവാർഡ് ദാനവും ചികിത്സാ ധനസഹായ വിതരണവും നടന്നു. കരയോഗം പ്രസിഡന്റ് രാജശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽകൂടിയ യോഗം സ്വാമി സദ്സ്വരൂപനന്ദ സരസ്വതി ഉദ്‌ഘാടനം ചെയ്‌തു. ഹരികുട്ടംപേരൂർ വിജയകുമാർ, ഉണ്ണിക്യഷ്ണൻനായർ, പ്രഭാകരൻനായർ, ഗോപൻ, എം.പി.മാധവൻകുട്ടി, ഗിരിജ തുണ്ടിൽ, ശ്രീകുമാരി, സുമതിയമ്മ, രാംമദാസ്, വേണു തുടങ്ങിയവർ സംസാരിച്ചു.