onakkitt-brc-

മാന്നാർ: സമഗ്രശിക്ഷാ കേരളം ചെങ്ങന്നൂർ ബി.ആർ.സി യുടെ നേതൃത്വത്തിൽ ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നതും ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്നതുമായ ഭിന്നശേഷി വിഭാഗം കുട്ടികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണനാളുകൾ ഒരുമയുടേത് കൂടിയാണെന്ന് തെളിയിച്ച് കൊണ്ട് ഉപജില്ലയിലെ 13 എൻ.എസ്.എസ് യൂണിറ്റുകളിലെ വോളന്റിയർമാരും വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഓണക്കിറ്റ് ഒരുക്കുന്നതിന് മുൻകൈ എടുത്തു. എൻ.എസ്.എസ് വോളന്റിയർമാർ തയ്യാറാക്കിയ കിറ്റുകൾ ചെങ്ങന്നൂർ ബി.പി.സി. ജി.കൃഷ്ണകുമാർ ഏറ്റുവാങ്ങി. 20 ഇനം ഭക്ഷ്യവസ്തുക്കൾ അടങ്ങിയ 100 കിറ്റുകളാണ് ബി.ആർ.സി യുടെ നേതൃത്വത്തിൽ തയ്യാറാക്കിയത്. ഇവ കുട്ടികളുടെ വീടുകളിൽ നേരിട്ട് എത്തിക്കുന്നതിനുള്ള ക്രമീകരണവും ബി.ആർ.സി.യിലെ അദ്ധ്യാപകർ ഏർപ്പെടുത്തി .