gov-sidsd

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്തിൽ നേതാജിയിൽ പ്രവർത്തിക്കുന്ന ഗവ.സിദ്ധ ആശുപത്രി സേവന പാതയിൽ മുന്നോട്ട്.

വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഡിസ്പെൻസറി 2005ലാണ് ഇന്ന് കാണുന്ന സ്ഥലത്തേക്ക് സ്വന്തമായ കെട്ടിട സൗകര്യങ്ങളോടെ സ്ഥാപിച്ചത്.

വളരെ പുരാതനവും ഏറെ ഫലപ്രാപ്തിയുമുള്ള ചികിത്സാ ശാസ്ത്രമെന്ന നിലയിൽ ഏറെ പ്രാധാന്യമാണ് ജനങ്ങൾ നൽകുന്നത്.മുൻ കാലങ്ങളിൽ വയോജനങ്ങളാണ് ഈ ആശുപത്രിയെ ആശ്രയിച്ചിരുന്നതെങ്കിൽ ഇന്ന് സ്ത്രീകളും കുട്ടികളും യുവാക്കളും ഈ ആശുപത്രിയിൽ എത്തുന്നുണ്ട്.

പ്രകൃതി ദത്തങ്ങളായ ഔഷധങ്ങൾ, ധാതുലവണങ്ങൾ, ജന്തുജന്യ വസ്തുക്കൾ, ലോഹങ്ങൾ എന്നിവ ഉപയോഗിച്ചാണ് സിദ്ധ വൈദ്യത്തിൽ മരുന്നുകൾ ഉണ്ടാക്കുന്നത്.കൂടാതെ ജീവിത ചര്യകൾ,ഭക്ഷണ രീതികൾ പ്രാർത്ഥന,യോഗ,നാടി, മർമം,കായ കൽപ്പം എന്നിവയ്ക്കെല്ലാം പ്രാധാന്യം കൊടുത്തുകൊണ്ടാണ് പല രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സ നടത്തുന്നത്.അലോപ്പതിയെ അപേക്ഷിച്ച് മരുന്നു കഴിക്കുന്നതും അതിന്റെ പത്ഥ്യങ്ങളും അല്പം ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഈ ചികിത്സാ രീതിയിലേക്ക് കൂടുതൽ ആളുകൾ കടന്നു വരുന്നു.എല്ലാവിധ രോഗങ്ങൾക്കും ഇവിടെ നിന്ന ചികിത്സ നൽകുന്നുണ്ട്.കൂടാതെ ജീവിത ശൈലി രോഗങ്ങൾക്കും ഇവിടെ ചികിത്സ ലഭ്യമാണ്.ഇതിനായി എല്ലാ ശനിയാഴ്ചയും പ്രത്യേക ക്ളിനിക്കും പ്രവർത്തിച്ചുവരുന്നു.

ഇവിടെ ചികിത്സയ്ക്കായി എത്തുന്നവർക്കും സമീപ വാസികൾക്കും യോഗ ചെയ്യാനുള്ള സൗകര്യവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയുടെ ഇനിയുള്ള വികസനത്തിന് സർക്കാർ ഒരു കോടി അനുവദിച്ചിട്ടുണ്ടെന്കിലും സ്ഥലപരിമിതി വെല്ലുവിളിയാണ്.

.............

''പുതിയ ഇരു നിലക്കെട്ടിടത്തിന്റെ പണി തീർന്നിട്ടുണ്ട്.ഒരു മാസത്തിനകം ഇവിടെ സിദ്ധ വർമ്മ യൂണിറ്റും പാലിയേറ്റീവ് ഓങ്കോളജി യൂണിറ്റും പ്രവർത്തനം ആരംഭിക്കും.അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി

എസ്.സംഗമിത്ര,ചീഫ് മെഡിക്കൽ ഓഫീസർ