ആലപ്പുഴ : കേരളത്തിന്റെ നെല്ലു സംഭരണ പ്രക്രിയയിൽ കാര്യമായ പുരോഗതി കൊണ്ടുവരുന്നതിനായി രൂപീകരിച്ച ബേബി കമ്മിറ്റി റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. കർഷകരുടെ സാമ്പത്തിക വെല്ലുവിളികൾ പരിഹരിക്കുന്നതിനും സംഭരണ സമ്പ്രദായത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനുമായി രൂപംകൊടുത്ത സമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നതിലെ സർക്കാർ നിഷ്‌ക്രിയത്വം ഉത്കണ്ഠാജനകമാണ്. റിപ്പോർട്ടിന്മേൽ സർക്കാർ നടപടിയെടുക്കാത്തത് കർഷക സമൂഹത്തോടുള്ള കടുത്ത അവഗണനയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമിതിയുടെ നിർദേശങ്ങൾ അടിയന്തരമായി നടപ്പാക്കിയില്ലെങ്കിൽ കേരളത്തിലെ നെൽകൃഷിയുടെ ഭാവി അപകടത്തിലാകുമെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു.