ആലപ്പുഴ : തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തിരുവോണ ദിവസമായ 15 ന് വിശേഷാൽ കളഭാഭിഷേകവും തിരുവോണ ഊട്ടും നടക്കും. രാവിലെ 9 ന് കളഭപൂജ, ഉച്ചയ്ക്ക് 11.45 ന് കളഭാ ഭിഷേകം, തിരുവോണ ഊട്ടോടെ ദേവന്റെ ഉച്ചപൂജ. പൂജക്ക് ശേഷം മൂൻകൂട്ടി കൂപ്പൺ എടുത്ത ഭക്തജനങ്ങൾക്ക്‌ ഊട്ടുപുരയിൽ തിരുവോണ സദ്യ വിളമ്പും. 22ന് ക്ഷേത്രത്തിൽ വിശേഷാൽ ധന്വന്തരി ഹോമവും നടക്കും. കളഭത്തിന് കുര്യാറ്റ് പ്പുറത്തില്ലത്ത് യദുകൃഷ്ണൻ ഭട്ടതിരി മുഖ്യ കാർമികത്വം വഹിക്കും.കീഴ്ശാന്തി ഗിരീഷ് നമ്പൂതിരി സഹായിയാകും.