അരൂർ: ചേർത്തല താലൂക്ക് എസ്.സി ആൻഡ് എസ്.ടി കോ - ഓപ്പറേറ്റീവ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മഹാത്മ അയ്യങ്കാളിയുടെ 161-ാമത് ജന്മദിനാഘോഷം 16 ന് രാവിലെ 9 ന് എരമല്ലൂർ പാർത്ഥസാരഥി ആഡിറ്റോറിയത്തിൽ നടക്കും. പുഷ്പാർച്ചനയ്ക്ക് ശേഷം ചേരുന്ന അനുസ്മരണ സമ്മേളനം എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെയും കലാകാരന്മാരെയും മുൻപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.ജോണപ്പൻ ആദരിക്കും. ക്ലസ്റ്റർ ഭാരവാഹികളായ കെ.കെ.പുരുഷോത്തമൻ, എം.വി.ആണ്ടപ്പൻ, ദിവാകരൻ കല്ലുങ്കൽ തുടങ്ങിയവർ സംസാരിക്കും.