
മാന്നാർ : ചെന്നിത്തല സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പുത്തുവിളപ്പടിയിലുള്ള ബാങ്കിന്റെ ഹെഡ് ഓഫീസ് അങ്കണത്തിൽ മെഗാ പച്ചക്കറി വിപണി പ്രവർത്തനം ആരംഭിച്ചു. വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള നിർവ്വഹിച്ചു. സെക്രട്ടറി കെ.എസ്. ഉണ്ണിക്കൃഷ്ണൻ, ബഹനാൻ ജോൺ മുക്കത്ത്, എം. സോമനാഥൻപിളള, കെ.ജി.വേണുഗോപാൽ, വർഗീസ് ഫിലിപ്പ്, ടിനു സേവ്യർ, അനിൽ വൈപ്പുവിള തുടങ്ങിയവർസംസാരിച്ചു. നാളെ വൈകിട്ട് വരെ വിപണി പ്രവർത്തിക്കും. ഗുണമേന്മയുള്ള ഫ്രഷ് പച്ചക്കറികൾ വളരെ വിലക്കുറവിലാണ് വിപണിയിലൂടെ വിതരണം ചെയ്യുന്നതെന്നും ഏത്തക്കുല വിപണിയും പലചരക്ക് സാധനങ്ങൾക്കായി ഗവ. സബ്സിഡിയോടെ നീതിസ്റ്റോറും ഇതോടൊപ്പം പ്രവർത്തിച്ചുവരുന്നതായും ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള അറിയിച്ചു.