ചേർത്തല: വാരനാട് വാസ്‌കോയുടെ അഖില കേരള ഫ്ളഡ്ലിറ്റ്ഫുട്‌ ബാൾ ടൂർണമെന്റ് ഇന്ന് തുടങ്ങുമെന്ന് ക്ലബ് രക്ഷാധികാരി തങ്കച്ചൻ വി.തോട്ടങ്കര, എ.നന്ദുകൃഷ്ണൻ, ഭരത് രാജ് എന്നിവർ അറിയിച്ചു. വൈകിട്ട് 6ന് ചേർത്തല മുൻ ഡിവൈ.എസ്.പി. കെ.വി.ബെന്നി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. വാസ്‌കോ പ്രസിഡന്റ് സുധി പിഷാരത്ത് അദ്ധ്യക്ഷനാകും. രാത്രി എട്ടിനാണ് മത്സരങ്ങൾ തുടങ്ങുന്നത്. 16ന് വൈകിട്ട് 7ന് വനിതകളുടെ മത്സരവുമുണ്ടാകും. ടൂർണമെന്റ് 19ന് സമാപിക്കും. സമാപന സമ്മേളനം നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്യും.അഖിലാഞ്ജലി ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ പി.ഡി.ലക്കി സമ്മാനദാനം നിർവഹിക്കും.