ആലപ്പുഴ: മൂന്ന് വർഷം കൊണ്ട് സംസ്ഥാന സർക്കാരിന് 1,80,877 പട്ടയങ്ങൾ നൽകാനായെന്ന് റവന്യു ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. അടുത്ത ഒന്നര വർഷം കൂടി പിന്നിടുമ്പോൾ കേരളത്തിലെ ഭൂരഹിതരായുള്ള എല്ലാവരെയും ഭൂമിയുടെ ഉടമസ്ഥരാക്കുക എന്ന ചരിത്രദൗത്യത്തിലേക്ക് സംസ്ഥാനം കടക്കുമെന്നും മന്ത്രി പറഞ്ഞു. കാർത്തികപ്പള്ളി താലൂക്കിലെ പുതുപ്പള്ളി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ഒക്ടോബറിൽ ഈ സംവിധാനം പ്രവർത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു. യു. പ്രതിഭ എം.എൽ.എ അദ്ധ്യക്ഷയായി. ജില്ല കളക്ടർ അലക്‌സ് വർഗീസ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പവനനാഥൻ, വൈസ് പ്രസിഡന്റ് നീതുഷാ രാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എസ്.രേഖ, മിനി മോഹൻബാബു, രജനി ബിനു, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് അംഗം ലീനാ രാജു തുടങ്ങിയവർ സംസാരിച്ചു.