
കുട്ടനാട്: കർഷകപെൻഷൻ ഓണത്തിന് മുമ്പ് വിതരണം ചെയ്യുക, കൃഷിഭവനുകളിൽ കെട്ടിക്കിടക്കുന്ന കർഷക പെൻഷൻ അപേക്ഷയിൽ അടിയന്തരമായി തീർപ്പ് കല്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകകോൺഗ്രസ് കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി അസി ഡയറക്ടർ ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും കെ.പി. സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ്
ജി സൂരജ് അദ്ധ്യക്ഷനായി.കർഷകകോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ, അലക്സ് മാത്യു, ചിറപ്പുറത്ത് മുരളി,സജി ജോസഫ്,കെ.ഗോപകുമാർ,പ്രമോദ് ചന്ദ്രൻ,ജോസഫ് ചേക്കോടൻ തുടങ്ങിയവർ സംസാരിച്ചു.