ഹരിപ്പാട്: മാനിഷാദ കലാസാംസ്‌കാരിക സമിതിയുടെ മുപ്പത്താറാമത് വാർഷികവും ഓണാഘോഷവും 19 ന് നടക്കും. സംഗീത് ശിവൻ നഗറിലാണ് (ശ്രീരാമകൃഷ്‌ണാശ്രമത്തിന് സമീപം) പരിപാടികൾ നടക്കുന്നത്. അത്തപ്പൂക്കള വിജയികൾക്ക് സ്വർണ്ണ നാണയം സമ്മാനമായി നൽകും. 19 ന് രാവിലെ കലാ-കായികമത്സരങ്ങളും ഓണക്കളികളും ആരംഭിക്കും. വൈകിട്ട് 6 മണിക്ക് സാംസ്കാരിക സമ്മേളനം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. ഹരി.കെ.ഹരിപ്പാട് അദ്ധ്യക്ഷത വഹിക്കും. പ്രഥമ മാനിഷാദ പുരസ്ക്‌കാരം പതിനായിരം രൂപയും പ്രശസ്‌തിപത്രവും യുവ സാഹിത്യകാരൻ ഡോ. അരുൺകുമാർ എസ് ഹരിപ്പാടിന് സമ്മാനിക്കും.