കുട്ടനാട്: ശിവഗിരിമഠം ഗുരുധർമ്മപ്രചരണസഭ പുളിങ്കുന്ന് പഞ്ചായത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രിനാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധി ദിനാചരണം നടക്കും. പുളിങ്കുന്ന് കിഴക്ക് അമ്പനാപ്പള്ളി ഗുരുജംഗ്ക്ഷനിൽ പ്രത്യേകം സജ്ജീകരിക്കുന്ന പ്രാർത്ഥനാ മണ്ഡപത്തിൽ രാവിലെ 8ന് ഗരുധർമ്മപ്രചരണസഭ കേന്ദ്രസമിതി കോ-ഓർഡിനേറ്റർ ചന്ദ്രൻ പുളിങ്കുന്ന് ദീപപ്രകാശനം നടത്തും. പി.ആർ.അപ്പുക്കുട്ടൻ പുത്തൻചിറ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് നടക്കുന്ന ഗുരുദേവ കൃതികളുടെ പാരായണത്തിനും മാസാചരണത്തിനും സംഗീത ജിജേഷ്, സന്ധ്യ സുനിൽ എന്നിവർ നേതൃത്വം നൽകും.