അമ്പലപ്പുഴ: കേരള ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവം 27 മുതൽ 30 വരെ ആലപ്പുഴ ഗവ.ടി.ഡി മെഡിക്കൽ കോളേജിൽ നടക്കും. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർവ്വകലാശാല യൂണിയൻ ജോയിൻ സെക്രട്ടറി ആഷിക് അദ്ധ്യക്ഷനായി. നഴ്സിംഗ് കോളേജ് ചെയർമാൻ അഷിത, ഡെന്റൽ കോളേജ് ചെയർമാൻ അൻവാസ്, യൂണിയൻ കൗൺസിലർ സാൻ മരിയ, എം. ലുലു, ശിവപ്രസാദ്, ജെഫിൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എച്ച് .സലാം എം. എൽ .എ (രക്ഷാധികാരി), ആർ. രാഹുൽ(ചെയർമാൻ), എം. ശിവപ്രസാദ് (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.