sc

മുഹമ്മ: റോഡ് കുളമായതിനെ തുടർന്ന് പപ്പായ ചെടി റോഡിൽ നട്ട് യുവാക്കൾ. മണ്ണഞ്ചേരി 19,20 വാർഡുകളുടെ സംഗമസ്ഥാനമായ കുന്നപ്പള്ളി ജംഗ്ഷനിൽ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ട് കാൽനട യാത്ര പോലും അസാദ്ധ്യമായത്. നിത്യേന മണ്ണഞ്ചേരി ഗവ.ഹൈസ്കൂൾ അടക്കം ഒട്ടനവധി സ്കൂളുകളിലേക്കും കോളേജിലേക്കും നിരവധി വിദ്യാർത്ഥികളാണ് ഈ റോഡ് യാത്രക്കായി ഉപയോഗിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ അടക്കമുള്ള ഒട്ടനവധി വാഹനങ്ങളും തകർന്ന റോഡ് യാത്രക്കായി ഉപയോഗിക്കുന്നുണ്ട്. കുഴിയുടെ ആഴം അറിയാതെ ഒട്ടനവധി ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. ഓട്ടോറിക്ഷകൾ തകർന്ന റോഡിലൂടെ യാത്ര പോകുന്നതിന് തടസം പറയുന്നതിനാൽ ഡ്രൈവർമാരും യാത്രക്കാരും തമ്മിൽ വാക്കേറ്റം നിത്യ സംഭവമായി മാറി. കുന്നപ്പള്ളി ജംഗ്ഷനിലെ തകർന്ന റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ പഞ്ചായത്ത് പടിക്കൽ കുത്തിയിരിപ്പ് സമരം ഉൾപടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പ്രദേശത്തെ യുവാക്കൾ പറഞ്ഞു.