മാവേലിക്കര: തെക്കേക്കര ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഓണം സമൃദ്ധി -ഓണവിപണി ഗ്രാമപഞ്ചായത്ത് കൊമ്പൗണ്ടിൽ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.ജി.ഹരിശങ്കർ, മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലൈല സോമരാജൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. കർഷകരുടെ ഉത്പ്പന്നങ്ങൾ, ഹോർട്ടികോർപ്പ് ഉത്പ്പന്നങ്ങൾ തുടങ്ങിയവയാണ് വിപണിയിൽ നിന്ന് ലഭിക്കുന്നത്. മാർക്കറ്റ് വിലയെക്കാൾ 10 ശതമാനം കൂട്ടി കർഷകരിൽ നിന്ന് സംഭരിക്കുകയും 30 ശതമാനം സബ്‌സിഡി നിരക്കിൽ വില്പന നടത്തുകയും ചെയ്യുന്ന വിപണി 14 വരെ പ്രവർത്തിക്കും.