a

മാവേലിക്കര: ചെന്നിത്തല പള്ളിയോടത്തിന് ആറാട്ട്കടവ് മണ്ഡപസംരക്ഷണ പള്ളിയോട സ്വീകരണ സമിതി മാവേലിക്കര മണ്ഡപത്തും കടവിൽ സ്വീകരണം നൽകി. തുടർന്ന് സമിതി ഒരുക്കിയ നിറപറ താംബൂലാദി വഴിപാടുകളും പണക്കിഴിയും കാപ്പി സൽക്കാരവും സ്വീകരിച്ചു. ചെന്നിത്തല പള്ളിയോടം മാവേലിക്കര മണ്ഡപത്തും കടവിൽ എത്തി കരമാർഗ്ഗം മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ദർശനം നടത്തി.