ആലപ്പുഴ: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വേർപാടിൽ കേരള കയർ വർക്കേഴ്സ് സെന്റർ അനുശോചിച്ചു.
രാജ്യത്തെ ജനാധിപത്യമതേതര മൂല്യങ്ങൾക്കു വേണ്ടിയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതാവശ്യങ്ങൾക്കു വേണ്ടിയും ജീവിതകാലം മുഴുവൻ പോരാടിയ നേതാവായിരുന്നുവെന്ന് പ്രസിഡന്റ് സി.ബി.ചന്ദ്രബാബു ജനറൽ സെക്രട്ടറി കെ.കെ.ഗണേശൻ എന്നിവർ പറഞ്ഞു.