മാവേലിക്കര: നാഷണൽ ആയുഷ് മിഷൻ, കേരള സർക്കാർ ആയുഷ് വകുപ്പ്, മാവേലിക്കര നഗരസഭ, മാവേലിക്കര ഗവ.ആയുർവേദ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്സൺ ടി.കൃഷ്ണകുമാരി അസ്ഥിസാന്ദ്രത പരിശോധനയും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൈനാൻ.സി.കുറ്റിശേരിൽ കാഴ്ച പരിശോധനയും, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശാന്തി അജയൻ പെരിഫ്രൽ ന്യൂറോപതി നിർണ്ണപരിശോധനയും രക്തപരിശോധനയും ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സുജാതദേവി മുഖ്യപ്രഭാഷണം നടത്തി. ചീഫ് മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ് ഡോ.എം.മനോജ് സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ ഉമയമ്മ വിജയകുമാർ, ബിജി അനിൽകുമാർ, ലതാമുരുകൻ എന്നിവർ സംസാരിച്ചു. മാനസികാരോഗ്യ സംരക്ഷണം എന്ന വിഷയത്തിൽ ഡോ.റിനിഷ ബോധവത്കരണ ക്ലാസ് നടത്തി. മെഡിക്കൽ ക്യാമ്പിന് ഡോ.സ്മിത വിജയൻ, ഡോ.ശ്രീലക്ഷ്മി.എസ്, ഡോ.രമ്യമോഹൻ എന്നിവർ നേതൃത്വം നൽകി.