മാവേലിക്കര:സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണ വിഭാഗം നിർവാഹകസമിതിയംഗം, പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സാഹിത്യകാരൻ ശിവരാമൻ ചെറിയനാടിന്റെ ചരമവാർഷികം പുരോഗമന കലാ സാഹിത്യസംഘം മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെട്ടികുളങ്ങരയിൽ നടന്നു. അനുസ്മരണ യോഗം എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജയദേവ് പാറയ്ക്കാട് അദ്ധ്യക്ഷനായി. കെ മധുസൂദനൻ, ജി.അജയകുമാർ, ഇലിപ്പക്കുളം രവീന്ദ്രൻ, എൻ.ഇന്ദിരാദാസ്, പ്രൊഫ.വി.ഐ ജോൺസൺ, ജോസഫ് ചാക്കോ, എം.ജോഷ്വാ, പി.രാജേഷ്, കെ.മോഹനൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. ഗോപകുമാർ വാത്തികുളം സ്വാഗതം പറഞ്ഞു.