lions

വള്ളി​കുന്നം : വള്ളികുന്നം ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ഓണക്കിറ്റുകളുടെ വിതരണം ലയൺസ് ഡിസ്ട്രിക്ട് ചീഫ് സെക്രട്ടറി ഡോ. രവികുമാർ കല്യാണിശേരിൽ ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ്‌ ശ്രീകാന്ത് എസ്. പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി നാസർഷാൻ മുഖ്യ പ്രഭാഷണം നടത്തി. ലയൺസ് റീജിയൻ ചെയർമാൻ അബ്ദുൾ റഹിം , സോൺ ചെയർമാൻ ആർ. റിനോജ്, ക്ലബ്ബ് സെക്രട്ടറി ഇ.എസ്.ആനന്ദൻ, വി. എസ്. വിജയൻ നായർ, കെ.അശോകൻ എന്നിവർ സംസാരിച്ചു. അരി, പച്ചക്കറി, പലവ്യജ്ഞനം ഉൾപ്പെടെയുള്ള നൂറ് കിറ്റുകളാണ് വിതരണം ചെയ്തത്.