
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്തിൽ വയോജന സംഗമവും ഓണപ്പുടവ വിതരണവും നടത്തി. എച്ച്. സലാം എം .എൽ .എ ഉദ്ഘാടനം ചെയ്തു. ഇ .എം .എസ് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ സംഗമത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ.പി.സരിത, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജയ പ്രസന്നൻ, അജിത ശശി, മെഡിക്കൽ ഓഫീസർ ഡോ. ഫിജി, പഞ്ചായത്തംഗങ്ങൾ, മെഡിക്കൽ ഓഫീസർ ഡോ. ഫിജി,പഞ്ചായത്ത് സെക്രട്ടറി കെ.സുജാത എന്നിവർ സംസാരിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ വിനോദ് കുമാർ സ്വാഗതം പറഞ്ഞു.