ആലപ്പുഴ: ഓണാവധി പ്രമാണിച്ച് ഹൗസ് ബോട്ടുകളടക്കമുള്ള ടൂറിസ്റ്റ് ബോട്ടുകളിൽ കുട്ടികൾ അടക്കമുള്ള വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്നതിനാൽ കേരളാ മാരീടൈം ബോർഡ് പരിശോധനകൾ ശക്തമാക്കി. ടൂറിസ്റ്റ് ബോട്ടുകളിൽ ആവശ്യമായ ലൈഫ് സേവിംഗ് ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതും അനുവദനീയമായ ആളുകൾ മാത്രമേ കയറുന്നുള്ളൂവെന്ന് ബോട്ടുടമകൾ ഉറപ്പാക്കണം. വിനോദ സഞ്ചാരത്തിനായി വരുന്ന യാത്രക്കാർ യാത്ര ചെയ്യുന്ന ബോട്ട് അംഗീകൃതമാണോയെന്ന് പ്രദർശിപ്പിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് നോക്കി മനസ്സിലാക്കണെം.ബോട്ട് സർവീസ് നടത്തുന്നവർ മതിയായ സുരക്ഷാ മാനദണ്ഡങ്ങളും സാധുവായ രജിസ്‌ട്രേഷൻ, സർവേ, ഇൻഷുറൻസ് സർട്ടിഫിക്കറ്റുകളും മറ്റ് നിയമാനുസൃത രേഖകളും കൂടാതെ സർവ്വീസ് നടത്തരുതെന്ന് തുറമുഖ ഓഫീസർ അറിയിച്ചു. സഞ്ചാരികൾ ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ബോട്ടുടമകൾ ഉറപ്പാക്കണം.