ആലപ്പുഴ: ഓണക്കാലത്ത് ആലപ്പുഴ ജില്ലയിൽ ലീഗൽ മെട്രോളജി വകുപ്പ് നടത്തുന്ന മിന്നൽ പരിശോധന തുടരുന്നു. ഈ മാസം 7 മുതൽ 12 വരെ ഇരുന്നൂറോളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 44 സ്ഥാപനങ്ങളിൽ ലീഗൽമെട്രോളജി നിയമങ്ങളുടെ ലംഘനം കണ്ടെത്തി 2,36,000 രൂപ പിഴ ഈടാക്കിയതായി ലീഗൽ മെട്രോളജി വകുപ്പ് ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.