manka

ആലപ്പുഴ: വയനാട് ദുരന്ത പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണം പേരിലൊതുങ്ങുമെന്ന് കരുതിയെങ്കിലും ആർഭാടം കുറച്ച് വിദ്യാലയങ്ങളെല്ലാം കുട്ടികളുടെ സന്തോഷത്തിന് വേണ്ടി ഓണാഘോഷം നടത്തി. ക്യാമ്പസുകളിൽ പലയിടത്തും രണ്ട് ദിവസത്തോളം ആഘോഷം നീണ്ടുനിന്നു. കേരളീയ വേഷത്തിലെത്താനുള്ള പ്രധാന അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തി. പുതുമയിൽ നിന്ന് പഴമയിലേക്ക് പോവുകയും അതേസമയം പുത്തൻ ഫാഷൻ ട്രെൻഡ് നിലനിർത്തിയുമായിരുന്നു മലയാളി മങ്കകൾ ക്യാമ്പസുകളിലെത്തിയത്. മത്സരങ്ങളും ഊഞ്ഞാലാട്ടവും സദ്യയും വടംവലിയും പാട്ടവട്ടങ്ങളുമായി കൂട്ടുകാർ കാലേകൂട്ടി ഓണത്തെ വരവേറ്റു. സർക്കാർ - എയ്ഡഡ് സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കാളികളായിട്ടുള്ള വിദ്യാർത്ഥികൾക്കുള്ള ഓണം സ്പെഷ്യൽ അരി വിതരണവും നേരത്തെ പൂർത്തീകരിച്ചിരുന്നു.