ki

ആലപ്പുഴ: ഡെങ്കിപ്പനി പ്രതിരോധത്തെക്കുറിച്ച് വിദ്യാർത്ഥികളിലും
ഉറവിട നശീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുടുംബങ്ങളിലും

അവബോധവും ലക്ഷ്യമിട്ട് ഈഡിസിനും ഓണപ്പരീക്ഷ എന്ന ക്യാമ്പയിന് ആര്യാട് ഗവ.ഹൈസ്‌കൂളിൽ തുടക്കമായി. ഓണപ്പരീക്ഷയ്ക്ക് ശേഷം ഉറവിട നശീകരണ ചെക്ക് ലിസ്റ്റിന്റെ സഹായത്തോടെ കുട്ടികളെ ഉൾപ്പെടുത്തിയാണ് പ്രവർത്തനാധിഷ്ഠിത ബോധവത്കരണ പരിപാടിക്ക് തുടക്കം കുറിച്ചത്.

ജില്ലാആരോഗ്യവകുപ്പ് സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീമിലെ വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ബോധവൽക്കരണവും തുടർന്ന് ഉറവിട നശീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസുംകളും നൽകിയ ശേഷമാണ് ഉറവിട നശീകരണചെക്ക് ലിസ്റ്റ് വിദ്യാർത്ഥികൾക്ക് നൽകിയത്.

കുടുംബാംഗങ്ങൾ ഒരുമിച്ച് ഉറവിടങ്ങൾ കണ്ടെത്തുകയും നശീകരണങ്ങളിൽ പങ്കാളികളാകുകയും ചെക്കിലിസ്റ്റ് പൂർണ്ണമാക്കി ഓണാവധി കഴിഞ്ഞെത്തുമ്പോൾ ജില്ലാ മെഡിക്കൽ ഓഫീസിലെ ബോധവത്ക്കരണ വിഭാഗത്തിന് കൈമാറും. ഉറവിട നശീകരണത്തെകുറിച്ച് ശാസ്ത്രീയമായ അവബോധവും നൈപുണ്യവും ഉണ്ടാക്കുകയെന്നാണ് പദ്ധതി ലക്ഷ്യം.