s

ആലപ്പുഴ : പട്ടിണിയില്ലാതെ അന്തി ഉറങ്ങാം എന്ന ആശയം നടപ്പാക്കാൻ ആലപ്പുഴ കേന്ദ്രീകരിച്ച് രൂപീകൃതമായ അത്താഴക്കൂട്ടംത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ - പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് റോയി പാലത്ര കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ നസീർ പുന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. എം.പി. ഗുരുദയാൽ, നൗഷാദ് അത്താഴക്കൂട്ടം, കെ.നാസർ, ഷിജു വിശ്വനാഥ് , പി. അനിൽകുമാർ ,തുഷാർ വട്ടപ്പള്ളി, സുനിത താജുദീൻ, നാസില നിസാർ, എന്നിവർ പ്രസംഗിച്ചു