ആലപ്പുഴ : ഗവ.മുഹമ്മദൻസ് എച്ച്.എസ് എൽ പി സ്ക്കൂളിൽ 'അറിവോണം ' പരിപാടിയുടെ ഭാഗമായി നാട്ടുപ്പൂക്കളുടെ പ്രദർശനം സംഘടിപ്പിച്ചു. പഠനത്തിന്റെ ഭാഗമായി വിവിധ കൃഷ്ണകിരീടം, തുമ്പപ്പുവ്, വട്ടപ്പുരികൻ, അരിപ്പുവ്, കാക്കപ്പുവ്, ആമ്പൽപ്പുവ് എന്നിവ കുട്ടികൾ ശേഖരിക്കുകയും അതിന്റെ പ്രത്യേകതകൾ മറ്റ് കൂട്ടുകാർക്ക് പകർന്നു നൽകുകയും ചെയ്തു. കുട്ടികളും, രക്ഷിതാക്കളും തങ്ങളുടെ പഴയ ഓണക്കാല അനുഭവങ്ങൾ പങ്കുവച്ചു. പ്രദർശനം സ്ക്കൂൾ ഹെഡ്മാസ്റ്റർ പി.ഡി.ജോഷി ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേറ്റർ കെ.കെ.ഉല്ലാസ് നന്ദി പറഞ്ഞു. അദ്ധ്യാപകരായ ലറ്റീഷ്യ അലക്സ്, മാർട്ടിൻ പ്രിൻസ്, എന്നിവർ നേതൃത്വം നൽകി.