
മുഹമ്മ: അങ്കണവാടി കുരുന്നുകളുടെ ഓണം നാടിന് കൗതുകമായി.
പഞ്ചായത്ത് ആറാം വാർഡ് വൈപ്പിൽ കാവിന് സമീപത്തെ 112ാം നമ്പർ അങ്കണവാടിയിലെ കുരുന്നോണമാണ് വേറിട്ട കാഴ്ചയായത്. കസവ് മുണ്ടും പട്ടുപാവാടയും അണിഞ്ഞെത്തിയ കുരുന്നുകൾ ഒരുക്കിയ അത്തപ്പൂക്കളവും വിവിധകലാപരിപാടികളും സദ്യ വിളമ്പലുമെല്ലാം ചേർന്ന് പുതിയ അനുഭവമായി.അങ്കണവാടി ജീവനക്കാരും പിൻതുണ സമിതിയും
രക്ഷകർത്താക്കളും അവർക്കൊപ്പം ചേർന്നതോടെ ഓണം നിറവിന്റെ ആഘോഷമായി. വാർഡ് അംഗം ബഷീർ മാക്കിനിക്കാട് പൂർണ്ണ പിന്തുണ നൽകി. അദ്ധ്യാപിക ഗീത, സഹായി സൈനബ അങ്കണവാടി പിൻതുണ സമിതി അംഗങ്ങളായ വിനോദ്, ജ്യോതിഷ് എന്നിവർ നേതൃത്വം നൽകി. മണ്ണഞ്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് എം.സബീന, ആശ പ്രവർത്തകരായ അംബിക, ഏലിയാമ്മ ഫ്രാൻസിസ് എന്നിവർ അതിഥികളായി.