sss

ആലപ്പുഴ : പൊതുമരാമത്ത് വകുപ്പിൽ നിന്നും വരമിച്ചവരുടെ കൂട്ടായ്മയായ സൗഹൃദ പി.ഡബ്ല്യു.ഡിയുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി ആലിശ്ശേരിയിലെ വൃദ്ധസദനത്തിലും വനിതാമന്ദിരത്തിലും താമസിക്കുന്ന അന്തേവാസികൾക്ക് ഭക്ഷ്യക്കിറ്റുകളും രണ്ട് സ്റ്റീൽ അലമാര ലോക്കറുകളും നൽകി.

മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ. ജയമ്മ അദ്ധ്യക്ഷത വഹിച്ചു. യോഗം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നസീർ പുന്നയ്ക്കൽ വനിതാമന്ദിരത്തിലെ 16 അന്തേവാസികൾക്ക് ആവശ്യമുള്ള ബെഡ്ഷീറ്റുകൾ വിതരണം ചെയ്തു.