ആലപ്പുഴ: ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭ പുളിങ്കുന്ന് പഞ്ചായത്ത് മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധി ദിനം ആചരിക്കും. പുളിങ്കുന്ന് കിഴക്ക് അമ്പനാപ്പളളി ഗുരുജംഗ്ഷനിലെ പ്രാർത്ഥനാമണ്ഡപത്തിൽ 21ന് രാവിലെ 8ന് ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്രസമിതി കോ-ഓർഡിനേറ്റർ ചന്ദ്രൻ പുളിങ്കുന്ന് ദീപ പ്രകാശനം നടത്തും. വിശേഷാൽ പൂജകൾക്ക് പി.ആർ.അപ്പുക്കുട്ടൻ പുത്തൻചിറ കാർമ്മികത്വം വഹിക്കും. ഗുരുദേവ കൃതികളുടെ പരായണം സംഗീത ജിജേഷ്,​ സന്ധ്യ സുനിൽ എന്നിവർ നയിക്കും. ധർമ്മചര്യാ മഹായജ്ഞം സത്സംഗം ശിവഗിരി മഠം മുൻ രജിസ്ട്രാർ ആർ.സലിംകുമാർ തെങ്ങണ ഉദ്ഘാടനം ചെയ്യും. സഭാ കേന്ദ്രസമിതി അംഗം അഡ്വ.പ്രകാശ് മഞ്ഞാണിയിൽ മഹാസമാധി സന്ദേശം നൽകും. സഭാ മേഖല പ്രസിഡന്റ് കെ.സി.ഷാജിമോൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പി.വി.സുനിൽ കുമാർ സ്വാഗതം പറയും. വൈസ് പ്രസിഡന്റ് പി.സി.പവിത്രൻ നന്ദി പറയും.12.30ന് ഗുരുപൂജയും അന്നദാനവും. 3.30 ന് മഹാസമാധി പൂജ,​സമൂഹപ്രാർഥന,​മംഗളാരതി.