looo

ചേർത്തല: ചേർത്തല ടൗൺ റോട്ടറി ക്ലബ് ഭിന്നശേഷി കുട്ടികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു. കെ.വി.എം സ്പെഷ്യൽ സ്കൂളിലെയും തുറവൂർ സാൻജോ സദനം സ്കൂളിലേയും കുട്ടികൾക്ക് വേണ്ടിയായിരുന്നു ഓണാഘോഷം. മുൻ എം.പി എ.എം.ആരിഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ചേർത്തല ടൗൺ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എൻ.ജി.നായർ അദ്ധ്യക്ഷനായിരുന്നു. സർവീസ് പ്രോജക്ട് ചെയർമാൻ കെ.ലാൽജി സ്വാഗതം പറഞ്ഞു. അസി.ഗവർണർ ഡോ.ദേവൻ, സിസ്റ്റർ ലിസാജോർജ്, ഷീന പി.ജി തുടങ്ങിയവർ സംസാരിച്ചു. റോട്ടറി ഭാരവാഹികളായ അബ്ദുൾ ബഷീർ, സുനിൽ കുമാർ, ബസന്ത്, റാണികടവർ, അലീന തുടങ്ങിയവർ പങ്കെടുത്തു. ക്ലബ് വൈസ് പ്രസിഡന്റ് തങ്കച്ചൻ ടി.കടവൻ നന്ദിപറഞ്ഞു.

കുട്ടികളുടെ തിരുവാതിരക്കളി, ഗ്രൂപ്പ് ഡാൻസ്, പാട്ട് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.