അരൂർ :അരൂർ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷം 15 ന് ചന്തിരൂർ ജുമാഅത്ത് പള്ളി മൈതാനിയിൽ നടക്കും. വൈകിട്ട് 4.30ന് പൊതുസമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. നബിദിനാഘോഷ കമ്മിറ്റി ചെയർമാൻ പി.പി. മക്കാര്‍ ഹാജി അദ്ധ്യക്ഷനാകും. കെ.സി. വേണുഗോപാൽ എം.പി സമ്മാനദാനം നിർവഹിക്കും. അരൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഇ. ഇ. ഇഷാദിനെ ആദരിക്കും.