കായംകുളം: റെയിൽവേ സ്റ്റേഷന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. റെയിൽവേ ഓവർ ബ്രിഡ്ജ് നോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. 35വയസ് തോന്നിക്കുന്നയാളെ തിരിച്ചറിഞ്ഞിട്ടില്ല. നീല ജീൻസും കറുപ്പ് ടീ ഷർട്ടുമാണ് വേഷം. മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ട്. കായംകുളം പൊലീസ് മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.