അരൂർ: സംസ്ഥാനപാതയിൽ അരൂർ - ഇടക്കൊച്ചി പാലത്തിന്റെ നടപ്പാതയിലേക്ക് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറി. പെട്ടെന്ന് നിറുത്തിയതിനാൽ ബസ് കായലിലേക്ക് മറിയാതെ യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം. ആലപ്പുഴ ഭാഗത്ത് നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് വലത്തോട്ട് തിരിഞ്ഞാണ് പാലത്തിന്റെ ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയത്.