
തുറവൂർ: എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന തുറവൂർ - അരൂർ ദേശീയപാതയിൽ അപകടങ്ങളും ഗതാഗതക്കുരുക്കും തുടർക്കഥയാകുന്നു. ഇന്നലെ പുലർച്ചേ എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപം കോഴിവളം കയറ്റി ചേർത്തല ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്കുലോറി റോഡിന് നടുക്ക് സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് ബാരിക്കേഡിൽ ഇടിച്ചു മറിഞ്ഞായിരുന്നു അപകടം. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ലോറി പാതയ്ക്ക് കുറുകെ കിടന്നതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് അരൂർ പൊലീസ് പറഞ്ഞു