s

മാവേലിക്കര : കേരള കോൺഗ്രസ് മാവേലിക്കര ടൗൺ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാവേലിക്കര നഗരത്തിലെ 5 വാർഡുകളിൽ ജൈവ കാർഷിക വ്യപനയജ്ഞത്തിന് പ്രാഥമിക രേഖ തയ്യാറായി. ഇതിന്റെ ഭാഗമായി കർഷകരെ കണ്ടത്തുന്നതിനായി ഒക്ടോബർ 15 മുതൽ നവംബർ 15 വരെ ഭവന സന്ദർശന പരിപാടി സംഘടിപ്പിക്കും. ഇതിനായി വാർഡ് 7ൽ പി.സി ഉമ്മൻ, 5ൽ ജോജി ജോൺ, 9ൽ സണ്ണി വാർപ്പുരയിൽ, ജോജി കുര്യൻ ആലിന്റെ തെക്കേതിൽ, 10ൽ തോമസ് കടവിൽ അലക്സാണ്ടർ, റ്റി.വി യോഹന്നാൻ 27ൽ ഉമ്മൻ ചെറിയാൻ, എബി തങ്കച്ചൻ എന്നിവരെ യോഗം തെരെഞ്ഞെടുത്തു.