മാവേലിക്കര : സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് മാങ്കാംകുഴി സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുരളി തഴക്കര യോഗം ഉദ്‌ഘാടനം ചെയ്തു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.യശോധരൻ അദ്ധ്യക്ഷനായി. ജി.രാജേഷ് വെട്ടിയാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.കോശി എം.കോശി, കെ.ശിവദാസൻ, സജി താച്ചയിൽ, നൗഷാദ് മാങ്കാംകുഴി, എസ്.അനിരുദ്ധൻ എന്നിവർ സംസാരിച്ചു.