മാവേലിക്കര : തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റ നേതൃത്വത്തിൽ കുറത്തികാട് ജംഗ്ഷനിൽ എണ്ണക്കട പ്രവർത്തനം ആരംഭിച്ചു. കുടുംബശ്രീ സംരംഭകരിൽ നിന്നും സമാഹരിക്കുന്ന ശുദ്ധമായ വെളിച്ചെണ്ണ, നല്ലെണ്ണ, ചക്കിലാട്ടിയ വെളിച്ചെണ്ണ, നെയ്യ് എന്നിവ തെക്കേക്കര നാടൻ എണ്ണ എന്ന പേരിൽ ഗുണഭോക്താക്കളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടാണ് സംരഭം ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ തുളസിഭായി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് മിനി ദേവരാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജയശ്രീ ശിവരാമൻ, ജനപ്രതിനിധികളായ സലീന വിനോദ്, ഗീത മുരളി, പ്രിയ വിനോദ് എന്നിവർ സംസാരിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ലക്ഷ്മി സ്വാഗതം പറഞ്ഞു. ഉപസമിതി കൺവീനർ ഇന്ദിര വാസുദേവൻ, പുഷ്പ അക്കൗണ്ടന്റ് ഷേർലി, പി.പവിത്ര എന്നിവർ പങ്കെടുത്തു.