
മണ്ണഞ്ചേരി : ഓരോ വ്യക്തിയുടെയും നേട്ടവും അറിവും സമൂഹത്തിന് ഗുണകരമാകുമ്പോൾ ആണ് വിദ്യാഭ്യാസം അർത്ഥവത്താവുന്നതെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ മെരിറ്റ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ. ഫൗണ്ടേഷൻ പ്രസിഡന്റ് കെ വി മേഘനാദൻ അധ്യക്ഷനായി. അഡ്വ.ഷാനിമോൾ ഉസ്മാൻ പെൻഷൻകാർക്ക് ഓണക്കോടി വിതരണം ചെയ്തു. റെജിമോൻ കുട്ടപ്പൻ പ്രഭാഷണം നടത്തി. ഡോ.നെടുമുടി ഹരികുമാർ, ഡോ. പി. എസ്.ഷാജഹാൻ, അഡ്വ.എം.രവീന്ദ്രദാസ്, തുടങ്ങിയവർ പ്രസംഗിച്ചു.