ഹരിപ്പാട്: മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പായിപ്പാട് ജലോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും. തിരുവോണം അവിട്ടം ചതയം നാളുകളിലാണ് ജലോത്സവം നടക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് കുട്ടികളുടെ ജലമേളയോടെയാണ് തുടക്കം. വീയപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ഷാനവാസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗം ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു ഉദ്ഘാടനം ചെയ്യും. നാളെ കാർഷിക സെമിനാർ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഓമന ഉദ്ഘാടനം ചെയ്യും. പ്രണവം ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും . ഉച്ചയ്ക്ക് രണ്ടിന് ജലമേള ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു ഉദ്ഘാടനം ചെയ്യും. വീയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മത്സര വള്ളംകളി 17 ന് ചതയം നാളിൽ നടക്കും. 12.30 ന് ഹരിപ്പാട് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഉപദേശക സമിതിയിൽ നിന്നും ട്രോഫി ഏറ്റു വാങ്ങും. രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മത്സര വള്ളംകളിയുടെ ഉദ്ഘാടനം കെ.സി.വേണുഗോപാൽ എം.പി നിർവ്വഹിക്കും. തോമസ് കെ.തോമസ് എം.എൽ.എ മാസ്ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. എസ്. ഗോപാലകൃഷ്ണൻ നേതൃത്വം നൽകും. ജലഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് നിർവ്വഹിക്കും. കെ .കാർത്തികേയൻ ക്യാപ്റ്റൻമാരെ പരിചയപ്പെടുത്തും. ജില്ലാ കളക്ടർ അലക്സ് വർഗീസ് സുവനീർ പ്രകാശനം നടത്തും.