
ആലപ്പുഴ: തോട്ടപ്പള്ളി ക്ഷീരോത്പാദന സംഘത്തിലെ വാർഷിക പൊതുയോഗം ഉദ്ഘാടനവും ഓണം ബോണസ് വിതരണവും സംഘം പ്രസിഡന്റ് പി.സുരേന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീലത, ബോർഡ് അംഗങ്ങളായ എ.സുരേഷ്, ജി.രാജപ്പൻ, മനോഹരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി രാധമ്മ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.