photo

ചാരുംമൂട് : ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും, താമരക്കുളം പച്ചക്കാട് ഫാർമേഴ്സ് ക്ലബ്ബും സംയുക്തമായി നടപ്പാക്കുന്ന താമരക്കുളം വയ്യാങ്കരച്ചിറ ടൂറിസം പദ്ധതിയായ 'ഗ്രീൻഫോറസ്റ്റ്' എം.എസ്.അരുൺ കുമാർ എം.എൽ.എ നാടിന് സമർപ്പിച്ചു. ബോട്ടിംഗ് ഉൾപ്പെടുന്ന രണ്ടാംഘട്ട ടൂറിസമാണ് ഉദ്ഘാടനം ചെയ്തത്.

പത്തുവർഷം മുമ്പ് നടന്ന ഒന്നാംഘട്ട നിർമ്മിതികൾക്കുശേഷം മുടങ്ങിക്കിടന്നിരുന്ന പദ്ധതി പ്രവർത്തനങ്ങൾക്ക് മന്ത്രി മുഹമ്മദ് റിയാസ് ചിറസന്ദർശിച്ചതോടെയാണ് പുതുജീവനായതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു. രണ്ടാംഘട്ട പ്രവർതനങ്ങൾക്കായിഡി.റ്റി.പി.സി ടെണ്ടർ നൽകുകയും സ്വകാര്യ സംരംഭകരായ പച്ചക്കാട് ഫാർമേഴ്സ് ക്ലബ്ബിന് ചുമതല നൽകുകയുമായിരുന്നു.

ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ് എസ്.രജനി അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡി.റ്റി.പി.സി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രദീപ് പദ്ധതി വിശദീകരിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം ശാന്തി സുഭാഷ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജ അശോകൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ പി.ബി.ഹരികുമാർ, ആർ.ദീപ, ദീപ ജ്യോതിഷ്,അംഗങ്ങളായ ശോഭ സജി,വി.പ്രകാശ്, എസ്.ശ്രീജ, ആത്തുക്ക ബീവി, റ്റി.മൻമഥൻ, ഫാർമേഴ്സ് ക്ലബ്ബ് പ്രസിഡന്റ് കെ.ശിവൻകുട്ടി, സെക്രട്ടറി പ്രതീപ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബി.പ്രസന്നൻ,പി.രഘു, ജി.വിജയൻ, സിനോജ് തുടങ്ങിയവർ പങ്കെടുത്തു.