അമ്പലപ്പുഴ: ദക്ഷിണമേഖല അമ്പലപ്പുഴ താലൂക്ക് ജമാഅത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ നബിദിന ഘോഷയാത്രയും പൊതു സമ്മേളനവും നടക്കും. നാളെ വൈകിട്ട് 4.30ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം ജമാ അത്ത് അങ്കണത്തിൽ നിന്നാരംഭിക്കുന്ന സ്നേഹസന്ദേശ റാലി നീർക്കുന്നം ഇജാബ മസ്ജിദിൽ സമാപിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് സി.എ.സലിം ചക്കിട്ടപ്പറമ്പിൽ, ജനറൽ സെക്രട്ടറി ടി.എ.താഹ പുറക്കാട്, മസ്ജിദുൽ ഇജാബ പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി വിളക്കേഴം, ജാഥാ ക്യാപ്റ്റൻ ബദറുദീൻ നീർക്കുന്നം എന്നിവർ അറിയിച്ചു. റാലിയുടെ ഫ്ളാഗ് ഒഫ് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ളാം ചീഫ് ഇമാം ശുറഹ് ബീൽ നിർവഹിക്കും. വൈകിട്ട് 7ന് മസ്ജിദുൽ ഇജാബ നഗറിൽ നടക്കുന്ന സമ്മേളനം കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. സി.എ.സലിം ചക്കിട്ടപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. എച്ച്.സലാം എം.എൽ.എ മുഖ്യാതിഥിയാകും. നവാസ് മന്നാനി പനവൂർ മുഖ്യപ്രഭാഷണം നടത്തും.