അമ്പലപ്പുഴ: തിരുവോണത്തിന് കുടുംബമായി സെൽഫി എടുക്കുന്നതിന് അവസരമൊരുക്കി ആൽത്തറ വാട്ട്സ് ആപ് കൂട്ടായ്മ. പുന്നപ്ര വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയ്ക്ക് മുന്നിലെ ആൽത്തറയിൽ പൂക്കളമിട്ടാണ് സെൽഫി പോയിന്റ് ഒരുക്കുന്നത്. വാട്സ് ആപ് കൂട്ടായ്മയിലെ ആർട്ടിസ്റ്റ് ഗോപീന്ദ്രൻ ഗോതര ഡിസൈൻ ചെയ്യുന്ന പൂക്കളത്തിനുമുന്നിൽ നിരവധി കുടുംബങ്ങളാണ് മുൻ വർഷങ്ങളിൽ തിരുവോണത്തിന് സെൽഫിയെടുക്കാൻ എത്തിയിരുന്നത്. ഇത്തവണ കൂടുതൽ കുടുംബങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ് കൂട്ടായ്മ പ്രവർത്തകർ.