s

ആലപ്പുഴ: ആലപ്പി ഡിസ്ട്രിക്ട് ബാസ്കറ്റ് ബാൾ അസോസിയേഷനിൽ പരിശീലിക്കുന്ന വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, പരിശീലകർ, മുൻ കളിക്കാർ തുടങ്ങിയവർ ഒത്തുചേർന്ന് ഓണം ബാസ്കറ്റ്ബോൾ ഫെസ്റ്റ് 2024 നടത്തി.ബാബു ജെ. പുന്നൂരാൻ ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിൽ പ്രദർശന മത്സരങ്ങൾ, വിവിധ കളികൾ, ഓണസദ്യ തുടങ്ങിയവ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

റോണി മാത്യു, തോമസ് മത്തായി കരിക്കംപള്ളിൽ, ജോൺ ജോർജ്, ബി.സുഭാഷ്, ബിനു മനോഹരൻ, ജോസ് സേവ്യർ, ജോർജ്, നൗഷാദ്, വിഷ്ണു മണി, ഷാജി, മാത്യു ഡിക്രൂസ് തുടങ്ങിയവർ പങ്കെടുത്തു.