മാന്നാർ: പരുമല മഹാത്മാ അയ്യൻകാളി പട്ടികജാതി വികസനസംഘത്തിന്റെ നേതൃത്വത്തിൽ അവിട്ടാഘോഷം നാളെ നടക്കും. ഉച്ചയ്ക്ക് രണ്ടിന് തച്ചംപേരിപടിയിൽ നിന്നും അവിട്ടാഘോഷ റാലി ആരംഭിക്കും. വൈകിട്ട് നാലിന് പരുമല ക്ഷീരോത്പാദക സംഘം ആഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം പുളിക്കീഴ് എസ്.ഐ കെ.അജിത് കുമാർ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിക്കും. പട്ടിക ജാതി വികസന ഓഫീസർ സുനിൽ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, പി.കെ.പീതാംബരൻ, സി.രാമൻകുട്ടി, കൃഷ്ണൻകുട്ടി, സൗദാമിനി ഓമനക്കുട്ടൻ, വത്സലാ മോഹനൻ, ജയകുമാർ, ലീലാമ്മ അപ്പുക്കുട്ടൻ, എ.കെ വിജയൻ, ബാലൻ കെ.റ്റി എന്നിവർ പ്രസംഗിക്കും.