മാന്നാർ: കുരട്ടിക്കാട് സരിഗ ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബിന്റെ 35-ാമത് വാർഷികവും, ഓണാഘോഷവും തിങ്കൾ,ചൊവ്വ ദിവസങ്ങളിലായി കൊട്ടാരത്തിൽപുഴ ഭാഗത്ത് നടക്കും.ഒന്നാം ദിവസം പുക്കളമിടീൽ,കലമടി ഉൾപ്പടെയുളള കലാ-കായിക മൽസരങ്ങൾ ,കരോക്കേ ഗാനമേള,ഫ്ളൂട്ട് ഫ്യൂഷൻ. രണ്ടാം നാൾ കൂട്ടയോട്ടം,ചെസ് - വടംവലി മൽസരങ്ങൾ.വൈകിട്ട് 5.30ന് സാംസ്ക്കാരിക സമ്മേളനം മന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്യും. രാത്രി 8.30ന് നാടകം.