ambala

അമ്പലപ്പുഴ : വണ്ടാനം പട്ടശ്ശേരി ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി മഹോത്സവവും, ഏഴ് ദിവസം നീണ്ടുനിന്ന ഗണേശപുരാണ സത്രവും വിഗ്രഹ നിമഞ്ജന ഘോഷയാത്രയോടെ സമാപിച്ചു. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ പുന്നപ്ര ചള്ളിക്കടപ്പുറത്ത് ഗണേശഭഗവാന്റെ വിഗ്രഹം നിമഞ്ജനം ചെയ്തു. ചടങ്ങുകൾക്ക്‌ ക്ഷേത്രം മേൽശാന്തി സുരേഷ് ഭട്ട് നേതൃത്വം നൽകി. ക്ഷേത്രത്തിൽ നിന്നും പുന്നപ്ര ചള്ളി കടപ്പുറത്തേക്ക് നടന്ന ഘോഷയാത്രക്ക് പട്ടശ്ശേരി ദേവസ്വം പ്രസിഡന്റ്‌ ഒ.എൻ. മോഹനൻ, വൈസ് പ്രസിഡന്റ്‌ പി.എൻ. ശശിധരൻ പിള്ള കർണാർ, സെക്രട്ടറി വി. അജിത്, ജോ. സെക്രട്ടറി കെ. മോഹൻകുമാർ, ട്രഷറർ ജെ.രമേശ്‌ കുമാർ പുത്തൂർ എന്നിവർ നേതൃത്വം നൽകി.